കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടന്ന പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തി. അപ്രതീക്ഷിതമായി നടത്തിയ പരിശോധനയിൽ അഞ്ചു പേരെ അറസ്റ്റുചെയ്തു. ഇതിൽ രണ്ടുപേർ ലഹരി വസ്തുക്കളുമായും രണ്ടു പേർ പിടികിട്ടാനുള്ളവരും ഒരാൾ താമസ നിയമ ലംഘകനുമാണ്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു.
രാജ്യത്തെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.
ശനിയാഴ്ച ജഹ്റയിൽ നടന്ന പരിശോധനയിൽ വിവിധ കുറ്റങ്ങൾ ചുമത്തി 54 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2,000ലധികം ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. 19 വാഹനങ്ങൾ പിടിച്ചെടുത്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 10 പേരെയും പിടികൂടി.
തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അബ്ബാസിയ, ഫര്‍വാനിയ, ജഹ്റ, ഖൈത്താൻ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലും നിരവധി പേര് പിടിയിലായിരുന്നു. പൊലിസ്, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്, പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് സെക്ടര്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് രാജ്യ വ്യാപകമായി പരിശോധനകള്‍ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.