കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽനിന്ന് നാം ഇനിയും പൂർണമായും മുക്തമായിട്ടില്ല. എന്നാൽ, കടുത്ത പ്രതിസന്ധിയുടെ കാലം നാം പിന്നിട്ടുകഴിഞ്ഞു. ഒമിക്രോൺ എന്ന പുതിയ വകഭേദത്തിെൻറ രൂപത്തിൽ ഇപ്പോഴും വൈറസ് നമുക്കിടയിലുള്ളപ്പോൾ എന്തിനാണ് ഒരു ആഘോഷം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഇത് നന്മയുടെ ആഘോഷമാണ്. സൗഹൃദത്തിെൻറ ആഘോഷമാണ്. പരസ്പര സ്നേഹത്തിെൻറയും കരുതലിെൻറയും ആഘോഷമാണ്. ഇൗ സ്നേഹത്തിെൻറയും നന്മയുടെയും കരുതലിെൻറയും കരുത്തിലാണ് നാം കടുത്ത പരീക്ഷണ ഘട്ടത്തെ അതിജയിച്ചത്. പ്രതിസന്ധികളുടെ മാത്രമല്ല നന്മയുടേതു കൂടിയായിരുന്നു കോവിഡ് കാലം. തുല്യതയില്ലാത്ത നന്മകളും കരുതലും പൂത്തുലഞ്ഞു. പ്രത്യേകിച്ച് പ്രവാസ ലോകത്ത്.
ആരോഗ്യപരമായും സാമ്പത്തികമായും മാത്രമല്ല നാം വെല്ലുവിളി നേരിട്ടത്. മാനസികമായി കൂടിയായിരുന്നു. സംഘടനകൾ ഏർപ്പാടാക്കിയ ടെലി കൗൺസലിങ് സൗകര്യത്തിലേക്ക് വിളിച്ചിരുന്നവരുടെ എണ്ണവും ആവലാതികളും ഇതിന് അടിവരയിടുന്നതായിരുന്നു. നിരാശരും ആത്മവിശ്വാസം നഷ്ടപ്പെട്ടവരുമായവർക്ക് കുറച്ചൊന്നുമല്ല അത്തരം ഇടപെടലുകൾ തുണയായിട്ടുള്ളത്. മാനവരാശി എല്ലാ വെല്ലുവിളികളെയും അതിജയിച്ചിട്ടുള്ളത് ആത്മവിശ്വാസത്തിെൻറ കരുത്തിലാണ്. ഏത് വെല്ലുവിളിയെയും നാം ഒരുമിച്ച് നേരിടും, പരസ്പരം താങ്ങും തണലുമായി നാമെല്ലാവരും ഉണ്ടാകും എന്ന ഉറപ്പിനെ അരക്കിട്ടുറപ്പിക്കാനും ആത്മവിശ്വാസം ഉൗട്ടിയുറപ്പിക്കാനുമാണ് ഗൾഫ് മാധ്യമം കുവൈത്ത് 'Celebration of Survival and Friendship' എന്ന കാമ്പയിനുമായി മുന്നോട്ടുവന്നത്. അതിെൻറ സമാപനമാണ് 'മെട്രോ മെഡിക്കൽ കെയർ Symphony of Kuwait' എന്ന ഡിജിറ്റൽ മ്യൂസിക് ഇവൻറ്. മഹാമാരിയെ വിജയകരമായി അതിജീവിക്കാൻ കഴിയുമെന്ന് നമുക്ക് ആത്മവിശ്വാസമുണ്ട്. ആത്മവിശ്വാസം അതല്ലേ എല്ലാം.
നന്മയും കരുണയും വറ്റാത്ത വലിയൊരു വിഭാഗം ആളുകൾ നമ്മുടെ ചുറ്റിലും ജീവിക്കുന്നുണ്ടെന്ന അടയാളപ്പെടുത്തൽ കൂടിയായിരുന്നു കൊറോണക്കാലം.
കുവൈത്തിൽ കോവിഡ് ഏറ്റവും കൂടുതൽ അപകടം വിതച്ച 2020 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ ഓരോ രാവും പകലാക്കിയത് ഭീതിയുടെ മുൾമുനയിൽനിന്ന് കൊണ്ടായിരുന്നു, ആ നാളുകളെ കുറിച്ച് ഓർക്കുമ്പോൾ നമ്മളെ ചേർത്തുനിർത്തിയ, നോവകറ്റിയ ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, ചില ബിസിനസ് സ്ഥാപനങ്ങൾ, ചെറുതും വലുതുമായ സംഘടനകൾ തുടങ്ങിയവരെ സ്മരിക്കേണ്ടതുണ്ട്.
പലരും പരിചിതമുഖങ്ങളാണ്. അവരുടെ പ്രവർത്തനങ്ങൾ മഹത്തരവുമാണ്.
അവരുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് അവരുടെ സംഘടനകൾ അല്ലെങ്കിൽ അവരുമായി ബന്ധപ്പെട്ടവർ നൽകിയ വാർത്തകളും സോഷ്യൽ മീഡിയ കുറിപ്പുകളും നാം കണ്ടു. എന്നാൽ, അതിനെല്ലാം അപ്പുറം മുകളിൽ പറയപ്പെട്ട ലേബലുകൾ ഒന്നുമില്ലാതെ പത്രങ്ങളിലോ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ നിറഞ്ഞുനിൽക്കാതെ സാന്ത്വനം എന്ന വാക്കിന് പുതിയ അർഥങ്ങൾ നൽകിയ ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ട്. മരുന്ന് എത്തിച്ചുകൊടുക്കാൻ, മിശ്രിഫിലെ കോവിഡ് വാർഡിലെ രോഗികൾക്ക് സാധനങ്ങൾ എത്തിച്ച് കൊടുക്കാൻ, കർഫ്യു സമയത്ത് കമ്പനി പാസുകൾ ഉപയോഗിച്ച് ഫുഡ് കിറ്റുകൾ എത്തിച്ചു കൊടുക്കാൻ, നാട്ടിലേക്ക് പോകാൻ പ്രയാസം അനുഭവിക്കുന്നവർക്ക് ടിക്കറ്റ് നൽകാൻ അങ്ങനെ ഒരുപാട് കാര്യങ്ങൾക്ക് പലർക്കും തുണയാവർ, ആരെയാണ് ഞാൻ സഹായിക്കുന്നതെന്നുപോലും അറിയാതെ സഹായഹസ്തം നീട്ടിയവർ... ആരെയാണ് സഹായിക്കുന്നതെന്ന് സഹായിച്ചവനോ ആരാണ് എന്നെ സഹായിച്ചതെന്ന് സഹായിക്കപ്പെട്ടവനോ അറിയാത്ത ഒരുപാട് സംഭവങ്ങൾക്ക് കൊറോണക്കാലം സാക്ഷിയായി.
ഗൾഫ് മാധ്യമം സിംഫണി ഒാഫ് കുവൈത്ത് കാമ്പയിനിെൻറ ഭാഗമായി സവിശേഷമായ കോവിഡ് കാല നന്മകളെ സ്മരിക്കുന്ന ഇൗ പംക്തിയിൽ മാലാഖയെപോലെ പറന്നെത്തി സഹജീവികളോട് കരുണകാട്ടി ആരോടും ഒന്നും പറയാതെ, ആരുടേയും അഭിനന്ദനങ്ങൾക്ക് കാത്ത് നിൽക്കാതെ നടന്നകന്ന ഒരുപാട് നിസ്വാർഥരായ സേവകരെയാണ് ഞാൻ അനുസ്മരിക്കുന്നത്.
അവർക്ക് വലിയ ഒരു സല്യൂട്ട് നൽകാനും ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ഇന്നും വിട്ടൊഴിയാത്ത ഈ മഹാമാരിക്ക് മുന്നിൽ നമ്മൾ ജയിക്കുന്നതും ഇത്തരം നിസ്വാർഥ സേവകരിലൂടെ തന്നെ ആയിരിക്കും. അറിഞ്ഞ നന്മകളെ പോലെ തന്നെ ആ അറിയാതെ പോയ നന്മകൾക്കും മൂല്യമുണ്ട്.
സവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം:
കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്ട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.