കു​വൈ​ത്ത്: ‘ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലെ കു​ടും​ബ വി​സ’; വാ​ര്‍ത്ത തെ​റ്റ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കു​ടും​ബ വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തി​യ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ അ​നു​വ​ദി​ച്ചു​വെ​ന്ന വാ​ര്‍ത്ത നി​ഷേ​ധി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

നി​യ​ന്ത്ര​ണ​ങ്ങ​ളോ മു​ൻ​കൂ​ർ അ​നു​മ​തി​ക​ളോ ഇ​ല്ലാ​തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലെ​യും അ​പേ​ക്ഷ​ക​ർ​ക്ക് കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന വി​സ​യും ഫാ​മി​ലി വി​സ​യും അ​നു​വ​ദി​ച്ചു​വെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

നി​ല​വി​ൽ അ​ഫ്ഗാ​നി​സ്താ​ൻ, ഇ​റാ​ൻ, ഇ​റാ​ഖ്, പാ​കി​സ്താ​ൻ, സു​ഡാ​ൻ, സി​റി​യ, യ​മ​ൻ എ​ന്നീ എ​ഴു​രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ സ​ന്ദ​ർ​ശ​ന​ത്തി​നോ കു​ടും​ബ ആ​ശ്രി​ത വി​സ​യ്‌​ക്കോ അ​പേ​ക്ഷി​ക്കു​ന്ന​തി​ന് മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഈ ​രാ​ജ്യ​ങ്ങ​ളി​ലെ അ​പേ​ക്ഷ​ക​ര്‍ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ വി​സ അ​നു​വ​ദി​ച്ചു വ​രു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Seven countries Family Visa-The news is wrong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.