കുവൈത്ത് സിറ്റി: കുവൈത്തിൽ ഏഴുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം ഇതോടെ 130 ആയി. ആകെ 130 പേർക് കാണ് സ്ഥിരീകരിച്ചത്. 12 പേർക്ക് ഭേദമായി. 118 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നാലുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ട്.
കൊറോണ വൈറസുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ 151 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. ആരൊക്കെ പരിശോധനക്ക് എത്തണം എന്നതുൾപ്പെടെ കാര്യങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ അധികൃതർ വ്യക്തമാക്കിത്തരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.