കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചര്‍ച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തില്‍ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും അപകടകരമായ അവസ്ഥകളെക്കുറിച്ചും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ശൈഖ് സലിം ഉണർത്തി.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ സയാനിയുമായും നടത്തിയ ചര്‍ച്ചയില്‍ സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ കുറിച്ചും ഗസ്സയിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും വിതരണം ചെയ്യുന്നതിനെക്കുറിച്ചും ശൈഖ് സലിം ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.