കുവൈത്ത് സിറ്റി: തെക്കൻ തുർക്കിയയിൽ ഭൂകമ്പങ്ങളിലും സിറിയൻ യുദ്ധത്തിലും പരിക്കേറ്റവർക്ക് സഹായ ദൗത്യവുമായി കുവൈത്ത് മെഡിക്കൽ ടീം ‘ശിഫ’. പരിക്കുകളും രോഗങ്ങളും അലട്ടുന്ന 14 പേർക്ക് സംഘം ശസ്ത്രക്രിയ നടത്തി. എല്ലുകൾക്കുള്ള ഒടിവുകൾ പരിഹരിക്കുന്നതിനാണ് പ്രധാനമായും ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. അമർ ഷുഐബ് പറഞ്ഞു. ശസ്ത്രക്രിയയുടെ ചെലവ് വഹിച്ചതിന് കുവൈത്ത് സന്നദ്ധ സംഘത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കുവൈത്ത് മെഡിക്കൽ ടീമിന് തെക്കൻ തുർക്കിയയിൽ ഏഴു വർഷത്തെ മെഡിക്കൽ പരിചയമുണ്ട്. ഡോക്ടർമാരും ശസ്ത്രക്രിയ വിദഗ്ധരും 330ലധികം ഓപറേഷനുകൾ നടത്തുകയും 8,200 രോഗികളെ ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്. തുർക്കിയ ഭൂകമ്പത്തിന് പിറകെ കുവൈത്ത് വലിയ സഹായങ്ങൾ രാജ്യത്ത് എത്തിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.