പ്രണയപ്പകയുടെ പേരിൽ തലശ്ശേരിക്കടുത്ത പാനൂരിൽ യുവതിയെ കഴുത്തറുത്തു കൊന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ വാർത്തകൾ തന്നെയാണ് പത്രങ്ങളിലും ചാനലുകളിലും ഈയടുത്തകാലത്തായി നിറഞ്ഞുനിൽക്കുന്നത്. പഴയ തലമുറയിൽ അധികം കേൾക്കാത്തതാണ് പ്രേമ കൊലപാതകം. വികാരത്തിന് അടിമപ്പെട്ടു വിവേകം നഷ്ടപ്പെട്ട പുതുതലമുറയുടെ ഇരകളാണ് ഇതിൽ പലരും.
ഒത്തിരി മോഹത്തോടെയും ആശയോടെയും മക്കളെ വളർത്തി വലുതാക്കുന്ന രക്ഷിതാക്കളുടെ മനസ്സിൽ ഇത്തരം വാർത്തകൾ തീ നിറക്കുകയാണ്. ഇഷ്ടമായാൽ സ്വന്തമാവണമെന്നും കിട്ടിയില്ലെങ്കിൽ മറ്റാർക്കും കിട്ടാത്തവിധം നശിപ്പിക്കണം എന്നുമുള്ള മനോഭാവമാണ് ഇത്തരം ആളുകളുടെ പ്രണയ സങ്കല്പം. വിദ്യാഭ്യാസവും പുരോഗമനവും നേടിയിട്ടും ക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ മടിയില്ലാത്തവരാണ് ചിലരെന്നത് ഞെട്ടലുണ്ടാക്കുന്നു.
കൗമാരത്തിന്റെ ചാപല്യവും വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാനുള്ള അറിവും പുതുതലമുറക്ക് ഉണ്ടാവുന്നില്ല. അതേസമയം, ഇത്തരം വാർത്തയുടെ തുടർച്ചയായ വരവും വിവരണവും ക്രൂരകൃത്യങ്ങളെ നോർമലൈസ് ചെയ്യാൻ കാരണമാകും.കുറ്റകൃത്യങ്ങളെ മാത്രമല്ല, അതിലേക്ക് നയിക്കുന്ന പശ്ചാത്തലങ്ങളെക്കൂടി മനസ്സിലാക്കി അത് പരിഹരിക്കാൻ ശ്രമിച്ചുകഴിഞ്ഞാൽ മാത്രമേ ഇതിൽനിന്ന് രക്ഷനേടാൻ സാധിക്കൂ.
നിങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പ്രതികരണങ്ങളും ആവശ്യങ്ങളും INBOX ലേക്കയക്കുക mail: --kuwait@gulfmadhyamam.net
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.