കുവൈത്ത് സിറ്റി: ഷുവൈക് വ്യവസായമേഖലയിൽ ഷോപ്പുകൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ അണക്കാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ തീ അണച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അതേസമയം ഷോപ്പുകളിലെ വസ്തുക്കൾക്ക് കാര്യമായ നാശം സംഭവിച്ചു.
രാജ്യത്ത് വേനൽക്കാലത്ത് തീപിടിത്ത കേസുകൾ പതിവാണ്. താപനിലയിൽ കുറവുവന്നതോടെ ഇവ കുറഞ്ഞിട്ടുണ്ട്. എന്നാൽ, സ്ഥാപനങ്ങളിലും മറ്റും ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. അതേസമയം, അഗ്നി സുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ ശക്തമായ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അടച്ചുപൂട്ടലടക്കം നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.