കുവൈത്ത് സിറ്റി: പൗരന്മാർക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാൻ അവസരം തുറന്ന് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ്.
മന്ത്രിയുടെ മേൽനോട്ടത്തിലുള്ള മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും പൗരന്മാർക്ക് സമർപ്പിക്കാമെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. പൗരന്മാർക്ക് സഹൽ ആപ് വഴിയും (99322080) വാട്ട്സ്ആപ് വഴിയും പരാതികൾ സമർപ്പിക്കാം.
സേവനങ്ങളുടെ ഫീഡ്ബാക്ക് സ്വീകരിക്കുന്നതിനുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് ഓഫിസ് വിശദീകരിച്ചു. പരാതികളും നിർദേശങ്ങളും വേഗത്തിൽ പരിശോധിച്ച് ഉടനടി പരിഹാരങ്ങൾ കണ്ടെത്തും. പൊതുജന താൽപര്യം അറിയുക, പൗരന്മാരുടെ ഇടപാടുകൾ സുഗമമാക്കുക, നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.