കുവൈത്ത് സിറ്റി: മേഖലയിലെ സൈനിക വർധനയിലും പ്രാദേശികവും അന്തർദേശീയവുമായ സ്ഥിരതയിലും സുരക്ഷയിലും വർധിച്ചുവരുന്ന ദോഷകരമായ പ്രത്യാഘാതങ്ങളിലും ഉത്കണ്ഠ പ്രകടിപ്പിച്ചു കുവൈത്ത്. ഇവ സൃഷ്ടിക്കുന്ന അപകടസാധ്യതകളും അനന്തരഫലങ്ങളും ഒഴിവാക്കാൻ സ്വയം സംയമനം പാലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും യുദ്ധങ്ങൾ ഒഴിവാക്കുന്നതിനുമുള്ള യു.എൻ രക്ഷാ കൗൺസിലിന്റെ ഉത്തരവാദിത്തങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ സംഘർഷങ്ങളുടെ മൂലകാരണം പരിഹരിക്കണമെന്നും പരിഹാരത്തിന് നയതന്ത്ര രീതി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇസ്രായേൽ-ഇറാൻ പുതിയ സംഭവ വികാസത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.