കുവൈത്ത് സിറ്റി: വാഹന ഉടമസ്ഥാവകാശ കൈമാറ്റ സേവനം ഓണ്‍ലൈനാക്കിയത് വൻ ഹിറ്റ്. ആദ്യ ദിവസത്തില്‍ തന്നെ 500 ഇടപാടുകൾ ഇതുവഴി നടന്നു. സഹല്‍ ആപ് വഴിയാണ് ആഭ്യന്തര മന്ത്രാലയം സേവനം ആരംഭിച്ചത്. നിലവിൽ, സ്വകാര്യ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും ഉടമസ്ഥാവകാശം ആപ് വഴി എളുപ്പത്തിൽ കൈമാറാം.
എന്നാല്‍, കമ്പനികളുടെ പേരിലുള്ള വാഹന കൈമാറ്റത്തിന് ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ല. പുതിയ സംവിധാനം വന്നതോടെ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സന്ദർശിക്കാതെ വാഹന ഉടമകൾക്ക് ആപ് വഴി കൈമാറ്റം പൂർത്തിയാക്കാം.
രാജ്യത്ത് കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് തുടരുകയാണ്. ഇത് പൂർത്തിയാകുന്നതോടെ സര്‍ക്കാര്‍ ഓഫിസുകളിലെ സന്ദർശകരുടെ തിരക്ക് കുറയുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപറേഷൻസ് സെക്ടറിലെ ടെക്നിക്കൽ ഓഫിസ് വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.