കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി വിത്തുകോശം മാറ്റിവെക്കൽ ചികിത്സ നാഷനൽ ബാങ്ക് ചൈൽഡ് ആശുപത്രിയിൽ നടന്നു. മൂന്നുവയസ്സുള്ള കുവൈത്തി പെൺകുട്ടിക്കാണ് ചികിത്സ നടത്തിയത്. ജനിതക കാരണങ്ങളാൽ രോഗ പ്രതിരോധ വ്യവസ്ഥയിലുണ്ടാവുന്ന തകരാർ (എസ്.സി.െഎ.ഡി) എന്ന രോഗത്തിെൻറ പലവിധ ചികിത്സ മാർഗങ്ങളിൽ ഒന്നാണ് വിത്തുകോശം മാറ്റിവെക്കൽ.
കേടുപാടുകൾ സംഭവിച്ച മൂലകോശങ്ങൾക്ക് പകരം കടത്തിവിടുന്ന വിത്തുകോശം രോഗിയുടെ ശരീരത്തിൽ പ്രവർത്തനക്ഷമമാവുകയും അതുവഴി സാധാരണ രക്താണുക്കൾ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. രക്താർബുദം ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ഇൗ ചികിത്സ ഉപയോഗപ്പെടുത്താറുണ്ട്. എല്ലാ ബഹുകോശജീവികളിലും കാണപ്പെടുന്നതും ക്രമഭംഗം വഴി വിഭജനം നടത്തി പുതിയ കോശങ്ങളെ ഉൽപാദിപ്പിക്കാൻ കഴിവുള്ളതുമായ കോശങ്ങളാണ് വിത്തുകോശങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.