കുവൈത്ത് സിറ്റി: കുവൈത്ത് യുവജനങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് സാമൂഹിക, കുടുംബ, ബാല്യകാല കാര്യ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ ഡോ. അമൽ അൽ ഹുവൈല. നേതൃത്വപരമായ കഴിവുകൾ, ക്രിയാത്മകമായ പരിശ്രമങ്ങൾ, വിവിധ രംഗത്തെ മികവ് എന്നിവക്ക് യുവജനങ്ങളെ പിന്തുണക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര യുവജനദിനത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ വിശദീകരണം.
യുവജന അതോറിറ്റി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രധാനപ്പെട്ട മേഖലകളിൽ യുവജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പ്രവർത്തിക്കുന്നു. സ്പോർട്സ് അതോറിറ്റി ഈ രംഗത്തും ഇടപെടുന്നു.
യുവജനങ്ങൾക്ക് പ്രൊഫഷനൽ രംഗത്തും തൊഴിൽ രംഗത്തും വിജയിക്കാനും കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കാനും യൂത്ത് അതോറിറ്റി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പാക്കിയതായും അവർ വ്യക്തമാക്കി.വർഷവും ആഗസ്റ്റ് 12നാണ് അന്താരാഷ്ട്ര യുവജന ദിനമായി ആചരിക്കുന്നത്. ‘ഒരു ക്ലിക്കിലൂടെ പുരോഗതിയിലേക്ക്: യുവജനങ്ങളുടെ സുസ്ഥിര പുരോഗതിക്ക് ഡിജിറ്റൽ വഴികൾ’ എന്നതാണ് ഈ വർഷത്തെ യുവജന ദിന പ്രമേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.