കുവൈത്ത് സിറ്റി: രാജ്യത്ത് ആരും നിയമത്തിന് അതീതരല്ലെന്നും കുവൈത്തിന്റെ സുരക്ഷക്കാണ് പൊലീസിന്റെ പ്രഥമ പരിഗണനയെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് വ്യക്തമാക്കി.
മയക്കുമരുന്ന് കൈവശം വച്ചതിന് തെറ്റായി ആരോപിക്കപ്പെട്ട ഡോ. ഇമാദ് യൂസഫിനെ ശൈഖ് ഫഹദ് സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിരപരാധിയാണെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ കണ്ടെത്തലിനെ തുടർന്നാണ് ഡോ.ഇമാദ് യൂസഫിനെ കുറ്റവിമുക്തനാക്കിയത്.
സംഭവത്തിൽ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന സൈനികർ ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തു. ഇദ്ദേഹത്തെ രാജ്യത്തുനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
സ്വീകരണത്തിനും സത്യം വെളിപ്പെടുത്തുന്നതിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശ്രമത്തിനും ഡോ.ഇമാദ് ആഭ്യന്തര മന്ത്രിയോട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.