കുവൈത്ത് സിറ്റി: തെരുവുനായ് ആക്രമണത്തിൽ 11കാരൻ കൊല്ലപ്പെട്ടത് നടുക്കവും ആശങ്ക ഉയർത്തുന്നതുമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. പ്രവാസിയുടെ മകനും ഭിന്നശേഷിക്കാരനുമായ നിഹാലാണ് കണ്ണൂർ മുഴപ്പിലങ്ങാട്ട് ദാരുണമായി കൊല്ലപ്പെട്ടത്.
മകൻ നഷ്ടപ്പെട്ട പിതാവിന് പെട്ടെന്ന് നാട്ടിലെത്താൻപോലും കഴിയുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. കണ്ണൂരിൽ വിമാനത്താവളം നിർമിച്ചത് വലിയ പുരോഗതിയായി ഊറ്റംകൊള്ളുന്നവർ അവിടേക്ക് വിമാന സർവിസുകൾ കൊണ്ടുവരാൻ പരിശ്രമിക്കുന്നില്ല. പൗരന്മാർക്ക് സുരക്ഷിതമായ ജീവിതം ഒരുക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കുണ്ട്.
ദുരന്തങ്ങൾ നടന്നതിനു ശേഷമേ അധികാരികളുടെ കണ്ണ് തുറക്കുന്നുള്ളൂ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിഹാലിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.