കുവൈത്ത് സിറ്റി: യൂനിവേഴ്സിറ്റി കെട്ടിടത്തിൽ നിന്ന് വിദ്യാർഥി വീണുമരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ സഹപാഠികളും അധ്യാപകരും. ബുധനാഴ്ചയാണ് സബാഹ് അൽ സലേം യൂനിവേഴ്സിറ്റി സിറ്റി കാമ്പസിനുള്ളിൽ വീണ് ആരോഗ്യ മന്ത്രാലയത്തിലെ വിദ്യാർഥിനി മരിച്ചത്. കാമ്പസിന്റെ നാലാം നിലയില്‍നിന്ന് സഹപാഠികളും അധ്യാപകരും നോക്കിനില്‍ക്കേ 19കാരിയായ ഈജിപ്ത് വിദ്യാര്‍ഥിനി താഴേക്കു ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് നിഗമനം. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കുവൈത്ത് സർവകലാശാല ഡയറക്ടര്‍ ഡോ. യൂസുഫ് മുഹമ്മദ് അല്‍ റൌമി അനുശോചനം രേഖപ്പെടുത്തി.
വിദ്യാർഥിയുടെ കുടുംബത്തിന് ആത്മാർഥമായ അനുശോചനം അറിയിച്ച അദ്ദേഹം, പെൺകുട്ടിയുടെ ആത്മാവിന് ദൈവത്തിന്റെ കരുണയുണ്ടാകട്ടെയെന്നും കുടുംബത്തിനും ബന്ധുക്കൾക്കും ക്ഷമയും സാന്ത്വനവും കൈവരിക്കാനാകട്ടെ എന്നും പ്രാർഥിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.