കുവൈത്ത് സിറ്റി: ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ച് അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ബ്രാഞ്ചിലെ വിദ്യാർഥികൾ ഐക്യദാർഢ്യ സംഗമം നടത്തി. മദ്റസ ഹാളിൽ നടന്ന സംഗമത്തിൽ ഫലസ്തീനെ സ്വതന്ത്രമാക്കുക, കൂട്ടക്കൊല അവസാനിപ്പിക്കുക, ഫലസ്തീനെ രക്ഷിക്കുക, നീതിക്കുവേണ്ടി നിലകൊള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ വിദ്യാർഥികൾ ഉയർത്തി. കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് (കെ.ഐ.ജി) വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി ഫലസ്തീൻ ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ കുട്ടികളോട് സംസാരിച്ചു.
ഫലസ്തീനിൽ നടക്കുന്ന കൂട്ടക്കുരുതികളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ഇസ്രായേൽ നരമേധവും അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിക് എക്സിബിഷനിൽ ഫഹാഹീൽ ബ്രാഞ്ചിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ കുട്ടികളെ സംഗമത്തിൽ ആദരിച്ചു. ഐക്യദാർഢ്യ സംഗമത്തിൽ ആക്ടിങ് പ്രിൻസിപ്പൽ ഉസാമ അബ്ദുൽ റസാഖ് അധ്യക്ഷതവഹിച്ചു. അനീസ് അഹ്സൻ ഖുർആൻ പാരായണം ചെയ്തു. സഫ്വാൻ, ഫൈസൽ അബ്ദുല്ല, ഡാനിഷ് മുഹമ്മദ്, അലവിക്കുട്ടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.