പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി തു​ട​രു​ന്നു


കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്ത് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യം 283 പ്ര​വാ​സി ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​ത്തി​നി​ടെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കി സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്.

ഇ​തോ​ടെ മ​ന്ത്രാ​ല​യ​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​കെ എ​ണ്ണം 242 ആ​യി ചു​രു​ങ്ങി. കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​ക​ള്‍. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം വി​വി​ധ മേ​ഖ​ല​ക​ളി​ൽ യോ​ഗ്യ​ത​യു​ള്ള കു​വൈ​ത്ത് പൗ​ര​ന്മാ​രെ നി​യ​മി​ക്കു​ക​യെ​ന്ന​ത് പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തോ​ടെ പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​നും ത​ദ്ദേ​ശീ​യ​രു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പൊ​തു​മേ​ഖ​ല​യി​ല്‍ സ​മ്പൂ​ര്‍ണ സ്വ​ദേ​ശി​വ​ത്ക​ര​ണം പൂ​ര്‍ത്തി​യാ​വു​ന്ന​തോ​ടെ അ​ടു​ത്ത വ​ര്‍ഷ​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദേ​ശി​ക​ള്‍ക്ക് അ​വ​സ​രം ന​ഷ്ട​മാ​കും.

Tags:    
News Summary - Swadesivatkarana continues at Potumaramath Mantralaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.