പൊതുമരാമത്ത് മന്ത്രാലയത്തിൽ സ്വദേശിവത്കരണ നടപടി തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം 283 പ്രവാസി ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് വിവിധ വകുപ്പുകളില്‍ ജോലിചെയ്തിരുന്ന പ്രവാസി തൊഴിലാളികളെ ഒഴിവാക്കി സ്വദേശികളെ നിയമിച്ചത്.
ഇതോടെ മന്ത്രാലയത്തില്‍ ജോലിചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ ആകെ എണ്ണം 242 ആയി ചുരുങ്ങി. കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമാണെന്ന് അധികൃതര്‍ പറഞ്ഞു. സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. പൊതുമേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം പൂര്‍ത്തിയാവുന്നതോടെ അടുത്ത വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് വിദേശികള്‍ക്ക് അവസരം നഷ്ടമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.