കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ സാൽമിയ സോൺ വിജയികളായി. ഫഹാഹീൽ സോൺ റണ്ണേഴ്സ് അപ്പ് നേടി. റൗദ-ജംഇയ്യതുൽ ഇസ്ലാഹിൽ മത്സരം യൂത്ത് ഇന്ത്യ പ്രസിഡൻറ് മഹ്നാസ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ സോണുകളിലെ നൂറോളം നീന്തൽ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു. 25 മീറ്റർ യൂത്ത് ഫ്രീസ്റ്റൈൽ മത്സരത്തിൽ സാൽമിയ സോണിലെ സെബിൻ തോമസ് ചാമ്പ്യനായി. ഫഹാഹീൽ സോണിലെ റംഷാദ് രണ്ടാം സ്ഥാനത്തിനും, സാൽമിയ സോണിലെ ശംസുദ്ദീൻ മൂന്നാം സ്ഥാനത്തിനും അർഹരായി.
25 മീറ്റർ വെറ്ററൻസ് ഫ്രീസ്റ്റൈൽ മത്സരത്തിൽ ഫഹാഹീൽ സോണിലെ ജോർജ് കുട്ടി ജോസഫ് ചാമ്പ്യനായി. അബ്ബാസിയ സോണിലെ ജമാൽ രണ്ടാം സ്ഥാനവും, അബ്ബാസിയ സോണിലെ റെജു മൂന്നാം സ്ഥാനവും നേടി. 4x25 ഫ്രീസ്റ്റൈൽ റിലേ മത്സരത്തിൽ ഫഹാഹീൽ സോൺ ഒന്നാമതായും സാൽമിയ സോൺ രണ്ടാമതായും എത്തി. വാട്ടർ പോളോ മത്സരത്തിൽ സാൽമിയ സോൺ ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി കെ.ഐ.ജി ശൂറാ അംഗം അബ്ദുറഹ്മാൻ വിതരണം ചെയ്തു. ജാസിം, ഷംസീർ, നസീം, അബ്ദുൽ അസീസ്, ഹാരിസ് ഇസ്മയിൽ, യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ നിഹാദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സൽമാൻ, നയീം, ഉസാമ, ഫഹീം, ഹശീബ്, ബാസിൽ, ജവാദ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.