Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനീ​ന്ത​ൽ മ​ത്സ​രം...

നീ​ന്ത​ൽ മ​ത്സ​രം സാ​ൽ​മി​യ സോ​ൺ ജേ​താ​ക്ക​ൾ

text_fields
bookmark_border
Salma Team
cancel
camera_alt

ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ സാ​ൽ​മി​യ ടീം ​യൂ​ത്ത്

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ സോ​ൺ വി​ജ​യി​ക​ളാ​യി. ഫ​ഹാ​ഹീ​ൽ സോ​ൺ റ​ണ്ണേ​ഴ്സ് അ​പ്പ് നേ​ടി. റൗ​ദ-​ജം​ഇ​യ്യ​തു​ൽ ഇ​സ്‍ലാ​ഹി​ൽ മ​ത്സ​രം യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ് മ​ഹ്നാ​സ് മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ർ​വാ​നി​യ, അ​ബ്ബാ​സി​യ, ഫ​ഹാ​ഹീ​ൽ, സാ​ൽ​മി​യ സോ​ണു​ക​ളി​ലെ നൂ​റോ​ളം നീ​ന്ത​ൽ താ​ര​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. 25 മീ​റ്റ​ർ യൂ​ത്ത് ഫ്രീ​​സ്റ്റൈ​ൽ മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ സോ​ണി​ലെ സെ​ബി​ൻ തോ​മ​സ് ചാ​മ്പ്യ​നാ​യി. ഫ​ഹാ​ഹീ​ൽ സോ​ണി​ലെ റം​ഷാ​ദ് ര​ണ്ടാം സ്ഥാ​ന​ത്തി​നും, സാ​ൽ​മി​യ സോ​ണി​ലെ ശം​സു​ദ്ദീ​ൻ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

യൂ​ത്ത്‌ ഇ​ന്ത്യ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

25 മീ​റ്റ​ർ വെ​റ്റ​റ​ൻ​സ് ഫ്രീ​​സ്റ്റൈ​ൽ മ​ത്സ​ര​ത്തി​ൽ ഫ​ഹാ​ഹീ​ൽ സോ​ണി​ലെ ജോ​ർ​ജ് കു​ട്ടി ജോ​സ​ഫ് ചാ​മ്പ്യ​നാ​യി. അ​ബ്ബാ​സി​യ സോ​ണി​ലെ ജ​മാ​ൽ ര​ണ്ടാം സ്ഥാ​ന​വും, അ​ബ്ബാ​സി​യ സോ​ണി​ലെ റെ​ജു മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 4x25 ഫ്രീ​സ്റ്റൈ​ൽ റി​ലേ മ​ത്സ​ര​ത്തി​ൽ ഫ​ഹാ​ഹീ​ൽ സോ​ൺ ഒ​ന്നാ​മ​താ​യും സാ​ൽ​മി​യ സോ​ൺ ര​ണ്ടാ​മ​താ​യും എ​ത്തി. വാ​ട്ട​ർ പോ​ളോ മ​ത്സ​ര​ത്തി​ൽ സാ​ൽ​മി​യ സോ​ൺ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി കെ.​ഐ.​ജി ശൂ​റാ അം​ഗം അ​ബ്ദു​റ​ഹ്മാ​ൻ വി​ത​ര​ണം ചെ​യ്തു. ജാ​സിം, ഷം​സീ​ർ, ന​സീം, അ​ബ്ദു​ൽ അ​സീ​സ്, ഹാ​രി​സ് ഇ​സ്‌​മ​യി​ൽ, യൂ​ത്ത് ഇ​ന്ത്യ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നി​ഹാ​ദ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ സ​ൽ​മാ​ൻ, ന​യീം, ഉ​സാ​മ, ഫ​ഹീം, ഹ​ശീ​ബ്, ബാ​സി​ൽ, ജ​വാ​ദ് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WinnersKuwaitSwimming CompetitionSalmiya Zone
News Summary - Swimming Competition Salmiya Zone Winners
Next Story