ത​നി​മ കു​വൈ​ത്ത്‌ ‘ഓ​ണ​ത്ത​നി​മ’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​എ​സ്‌ വ​ർ​ഗീ​സ്‌ നി​ർ​വ​ഹി​ക്കു​ന്നു

ത​നി​മ കു​വൈ​ത്ത്‌; ‘ഓ​ണ​ത്ത​നി​മ’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത്‌ ഒ​ക്ടോ​ബ​ർ 27ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​ത്ത​നി​മ ’23 ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ്‌ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഷ്‌​റ​ഫ്‌ ചൂ​രൂ​ട്ടി​ൽ​നി​ന്ന് ഗ​ൾ​ഫ്‌ അ​ഡ്വാ​ൻ​സ്‌ ട്രേ​ഡി​ങ് ക​മ്പ​നി എം.​ഡി കെ.​എ​സ്‌. വ​ർ​ഗീ​സ്‌ ഏ​റ്റു​വാ​ങ്ങി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ത​നി​മ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ർ ഹാ​ർ​ഡ്കോ​ർ അം​ഗ​ങ്ങ​ളാ​യ ബാ​ബു​ജി ബ​ത്തേ​രി, ജോ​ണി കു​ന്നേ​ൽ, അ​ല​ക്സ്‌ വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഓ​ഫി​സ്‌ സെ​ക്ര​ട്ട​റി ജി​നോ കെ. ​അ​ബ്ര​ഹാം സ്വാ​ഗ​ത​വും പെ​ൺ​ത​നി​മ ജോ​യ​ന്റ്‌ ക​ൺ​വീ​ന​ർ മേ​രി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. വ​ടം​വ​ലി മ​ത്സ​രം, പേ​ൾ ഓ​ഫ്‌ ദി ​സ്കൂ​ൾ അ​വാ​ർ​ഡു​ക​ൾ, ഘോ​ഷ​യാ​ത്ര എ​ന്നി​വ അ​ട​ക്കം വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ത​നി​മ ഒ​രു​ക്കു​ന്ന​തെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ഷ​റ​ഫ്‌ ചൂ​രൂ​ട്ട്‌ അ​റി​യി​ച്ചു. വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Tanima Kuwait 'Onathanima' poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.