കുവൈത്ത് സിറ്റി: ഫലസ്തീനില്‍നിന്നുള്ള അധ്യാപകരുടെ ആദ്യസംഘം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. 49 അധ്യാപകരാണ് ആദ്യസംഘത്തിലുള്ളത്. വരുംദിവസങ്ങളില്‍ ബാക്കിയുള്ള അധ്യാപകരും രാജ്യത്തെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജോര്‍ഡനിലെ ക്യൂന്‍ ആലിയ അന്താരാഷ്ട്ര വിമാനത്താവളം മാര്‍ഗമാണ് സംഘം രാജ്യത്തെത്തിയത്. മൊത്തം 322 അധ്യാപകരുമായാണ് വിദ്യാഭ്യാസ മന്ത്രാലയം കാരാറിലേര്പ്പെട്ടിരുന്നത്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഗണിതം, ശാസ്ത്രം, ബയോളജി, രസതന്ത്രം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാനാണ് ഇവരുമായി മന്ത്രാലയം കരാറിലേര്‍പ്പെട്ടത്. ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി മുഴുവന്‍ അധ്യാപകര്‍ക്കും 200 ദീനാര്‍ നല്‍കുമെന്നും രാജ്യത്തു നില്ക്കാനാവശ്യമായ മുഴുവന്‍ പേപ്പറുകളും നിയമങ്ങളും ഉടന്‍തന്നെ പൂര്ത്തീകരിച്ചുകൊടുക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.