കുവൈത്ത് സിറ്റി: സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് അപേക്ഷ പോർട്ടൽ ഇപ്പോർ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടെക്നിക്കൽ ടീം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു. പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിനു മുമ്പ് അവരുടെ കാൾ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സ്ആപ് നമ്പറിലോ ബന്ധപ്പെടാം. വാട്സ്ആപ്പിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് info.indkwi@blsinternational.net എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോൺസുലർ ഡോക്യുമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ പതിവുപോലെ തുടരുന്നതായും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.