കുവൈത്ത് സിറ്റി: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിശുവിലുണ്ടായ ഭീകരാക്രമണത്തിൽ കുവൈത്ത് അപലപിച്ചു. ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
എല്ലാത്തരം ആക്രമണങ്ങളെയും ഭീകരതയെയും കുവൈത്ത് പൂർണമായി നിരസിക്കുന്നതായി വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം സൊമാലിയൻ സർക്കാറിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ വ്യക്തമാക്കി.
മരണപ്പെട്ടവരുടെ കുടുംബത്തെയും സൊമാലിയൻ സർക്കാറിനെയും അനുശോചനം അറിയിച്ച വിദേശകാര്യമന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.മൊഗാദിശുവിലെ കടൽത്തീരത്ത് അക്രമികൾ ചാവേർ ബോംബാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. ബീച്ച് വ്യൂ ഹോട്ടലിന്റെ കവാടത്തിൽ ചാവേർ സ്ഫോടനം നടത്തിയതോടെയാണ് ആക്രമണം ആരംഭിച്ചത്.
മറ്റ് അക്രമികൾ ഹോട്ടലിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയും ബീച്ചിൽ ആളുകൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സംഭവത്തിൽ കുറഞ്ഞത് 32 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.