ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സാ സ​ഹാ​യം ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി കാ​യം​കു​ളം യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​ക്ക്​ കൈ​മാ​റു​ന്നു

ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സാ സ​ഹാ​യം ന​ൽ​കി

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട് വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ആ​ല​പ്പു​ഴ, കാ​യം​കു​ളം പ​ത്തി​യൂ​ർ സ്വ​ദേ​ശി മ​ഞ്ചു​വി​െൻറ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത്​ (അ​ജ​പാ​ക്) ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി കാ​യം​കു​ളം യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​ക്ക്​ തു​ക കൈ​മാ​റി. പൗ​ര​സ​മ​തി അം​ഗ​ങ്ങ​ൾ, രാ​ഷ്​​ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ചി​കി​ത്സാ സ​ഹാ​യ സ​മി​തി ക​ൺ​വീ​ന​ർ ബി​ജു പ​ത്തി​യൂ​ർ മ​ഞ്ജു​വി​െൻറ​യും കു​ടും​ബ​ത്തി​െൻറ​യും പേ​രി​ൽ അ​ജ്‌​പ​കി​ന് ന​ന്ദി അ​റി​യി​ക്കു​ക​യും അ​ജ്‌​പാ​കി​െൻറ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. അ​ജ്‌​പാ​ക്​ പ്ര​സി​ഡ​ൻ​റ്​ രാ​ജീ​വ് ന​ടി​വി​ലേ​മു​റി, ജ​ന​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ ബി​നോ​യ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മാ​ത്യു ചെ​ന്നി​ത്ത​ല, പ്രോ​ഗ്രാം ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ​മാ​രാ​യ അ​നി​ൽ വ​ള്ളി​കു​ന്നം, ലി​ബു പാ​യി​പ്പാ​ട്, സു​മേ​ഷ് കൃ​ഷ്ണ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ പു​ഞ്ചി​രി തു​ട​ങ്ങി​യ​വ​ർ കു​വൈ​ത്തി​ൽ​നി​ന്ന്​ ആ​ശം​സ അ​റി​യി​ച്ചു.

Tags:    
News Summary - The Alappuzha District Expatriate Association provided medical assistance.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.