കുവൈത്ത് സിറ്റി: 16ാമത് കുവൈത്ത് പാർലമെൻറിെൻറ രണ്ടാമത് സെഷൻ ചൊവ്വാഴ്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്യും. രാവിലെ 11നാണ് ഉദ്ഘാടന ചടങ്ങ്. ആദ്യ സെഷനിൽ കുറ്റവിചാരണകളും സർക്കാർ ബഹിഷ്കരണം മൂലം പാർലമെൻറ് യോഗം മുടങ്ങലുമെല്ലാമായി സംഘർഷഭരിതമായിരുന്നു. പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ള പാർലമെൻറും സർക്കാറും തമ്മിൽ നല്ല ബന്ധത്തിലല്ല. അതേസമയം, പാർലമെൻറ് അംഗങ്ങളും മന്ത്രിസഭയും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിെൻറ ഭാഗമായി കുവൈത്ത് അമീർ മുൻകൈയെടുത്ത് സംഘടിപ്പിച്ച നാഷനൽ ഡയലോഗ് മഞ്ഞുരുക്കത്തിെൻറ സൂചന നൽകുന്നുണ്ട്. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെതിരെ സമർപ്പിക്കപ്പെട്ട കുറ്റവിചാരണ രണ്ടാം സെഷനിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.