കുവൈത്ത് സിറ്റി: കുവൈത്തിൽ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കേണ്ടവർക്ക് ആരോഗ്യ മന്ത്രാലയം അപ്പോയ്ൻറ്മെൻറ് സന്ദേശം അയച്ചുതുടങ്ങി. അടുത്ത ദിവസങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം തുടങ്ങും.
പ്രായമേറിയവർ, മാറാരോഗികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർക്കാണ് രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷം മൂന്നാം ഡോസ് നൽകുന്നത്. ജനിതക മാറ്റം വന്ന കോവിഡിനെ പ്രതിരോധിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ ഡോസുകൾ ഏത് വാക്സിൻ സ്വീകരിച്ചവരായാലും ബൂസ്റ്റർ ഡോസായി ഫൈസർ ബയോൺടെക്കാണ് നൽകുന്നത്. രാജ്യത്ത് നാലിലൊന്ന് പേർക്കും രണ്ട് ഡോസ് വാക്സിൻ ഇതിനകം നൽകിക്കഴിഞ്ഞു.
85 ശതമാനത്തോളം പേർ ആദ്യ ഡോസ് എടുത്തു.
പരമാവധി പേർക്ക് വേഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കി സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകളും മരണനിരക്കും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞത് കുത്തിവെപ്പ് ഉൗർജിതമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതിെൻറ ഫലമായാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.