കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ ഫീഡ് ബാക്ക് ഫോറം, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്നുള്ള സഹായ അപേക്ഷ, എമർജൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ എന്നിവ ശേഖരിക്കാൻ വിവിധ ഹൈപ്പർ മാർക്കറ്റുകളിൽ പെട്ടികൾ സ്ഥാപിക്കുന്നു. പരാതികളും നിർദേശങ്ങളും സമർപ്പിക്കാനും െഎ.സി.ഡബ്ല്യൂ.എഫ് ഫണ്ടിൽനിന്ന് സഹായ അഭ്യർഥനക്കും എംബസിയിലും ഒൗട്ട്സോഴ്സിങ് കേന്ദ്രങ്ങളിലും സ്ഥാപിച്ചതു പോലെയുള്ള പെട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ട ഹൈപ്പർ മാർക്കറ്റുകളിൽ സ്ഥാപിക്കുന്നത്.
എംബസി ഉദ്യോഗസ്ഥർ സമയാസമയങ്ങളിൽ ഫോമുകൾ സ്വീകരിച്ച് നടപടി സ്വീകരിക്കുമെന്നും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് എംബസിയിൽ നേരിട്ട് എത്താതെ തന്നെ കാര്യങ്ങൾ നിർവഹിക്കാനാണ് ഇത്തരമൊരു സൗകര്യമൊരുക്കുന്നതെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കുവൈത്ത് സിറ്റി, ഫഹാഹീൽ, ഖൈത്താൻ, മഹ്ബൂല ഒൗട്ട്ലെറ്റുകളിലും ഒാൺകോസ്റ്റ് സാൽമിയ, ഹവല്ലി, അബ്ബാസിയ, ഫർവാനിയ ഒൗട്ട്ലെറ്റുകളിലും ലുലു ഹൈപ്പർ മാർക്കറ്റ് അൽ റായ്, സാൽമിയ, ഫഹാഹീൽ, ദജീജ് ഒൗട്ട്ലെറ്റുകളിലുമാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.