കുവൈത്ത് സിറ്റി: രാജ്യത്ത് ഉയർന്ന താപനിലയിൽ കുറവുണ്ടെങ്കിലും തണുപ്പിലേക്ക് പ്രവേശിച്ചില്ല. അടുത്ത ആഴ്ചയും പകൽ ചൂട് തുടരുമെന്നും രാത്രി മിതമായ കാലാവസ്ഥ ആയിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വ്യാഴാഴ്ച പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. വെള്ളിയാഴ്ച പരമാവധി താപനില 37 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. മഴയും പ്രതീക്ഷിക്കുന്നുണ്ട്. മഴയെ നേരിടുന്നതിനും പ്രയാസങ്ങൾ ഒഴിവാക്കുന്നതിനുമുള്ള മുന്നൊരുക്കങ്ങൾ പൊതുമരാമത്ത് വകുപ്പും മുനിസിപ്പാലിറ്റികളും പൂർത്തിയാക്കിയിട്ടുണ്ട്. നവംബറിൽ താപനിലയിൽ വലിയ കുറവുണ്ടാകുകയും ഡിസംബറിൽ ശൈത്യം രാജ്യത്ത് ശക്തിപ്പെടുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.