കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായി ഐ.സി.എഫ് ജലീബ് സെൻട്രൽ ‘പൗരസഭ’ സംഘടിപ്പിച്ചു. ഹസാവി ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുവൈത്ത് നാഷനൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ മുഖ്യപ്രഭാഷണം നടത്തി. വ്യത്യസ്ത ജനവിഭാഗം ഒരുമിച്ചു പോരാടി നേടിയെടുത്തതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ഇത് പ്രത്യേക സമൂഹത്തിന് അപ്രാപ്യമായി കണക്കാക്കപ്പെടുന്ന തരത്തിലുള്ള നീക്കങ്ങൾ നടന്നുവരുന്നു.
ഇന്ത്യയുടെ പൈതൃകത്തെ നിരാകരിക്കുംവിധം അരങ്ങുവാഴുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം മൗനികളായിപ്പോകരുതെന്ന് അദ്ദേഹം ഉണർത്തി. ബഹുസ്വരത എന്ന ഇന്ത്യയുടെ മനോഹരമായ സ്വത്വത്തെ തകർക്കുന്നതാണ് ഏക സിവിൽ കോഡിന് വേണ്ടിയുള്ള നീക്കം. പാർലമെന്റിൽ അകത്തളത്തിൽ പോലും പ്രതിപക്ഷ ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. ജനാധിപത്യം നാട്ടിൻപുറങ്ങളിലൂടെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ പ്രസിഡന്റ് ഹൈദരലി സഖാഫി അധ്യക്ഷത വഹിച്ചു. നാഷനൽ ദഅവ പ്രസിഡന്റ് അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം നിർവഹിച്ചു. മണി ചാക്കോ (ഒ.ഐ.സി.സി), അജ്നാസ് (കല), നൗഷാദ് തലശ്ശേരി (ഐ.സി.എഫ്) എന്നിവർ സംസാരിച്ചു. റസാഖ് സഖാഫി പനയത്തിൽ സ്വാഗതവും അബ്ദുൽ അസീസ് ഒരുമനയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.