കുവൈത്ത് സിറ്റി: യൂറോപ്യൻ കാര്യങ്ങളുടെ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മാറാഫി, മൊറോക്കോ, മെഡിറ്ററേനിയൻ, മിഡിലീസ്റ്റ് എന്നിവക്കായുള്ള സ്പാനിഷ് ഡയറക്ടർ ജനറൽ ആൽബെർട്ടോ ഉസെലേയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷിബന്ധങ്ങളും പൊതുതാൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു. ഡിസംബർ വരെ യൂറോപ്യൻ യൂനിയന്റെ അധ്യക്ഷത വഹിച്ചതിന് മാറാഫി സ്പെയിനിനെ അഭിനന്ദിച്ചു.
യൂനിയന്റെ ചെയർ എന്ന നിലയിൽ സ്പെയിനിന്റെ മുൻഗണനകളെക്കുറിച്ചും ചർച്ചചെയ്തു. മൾട്ടി വിസിറ്റ് എൻട്രി വിസ നേടാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് കുവൈത്ത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് പൗരന്മാരെ ഷെങ്കൻ വിസയിൽനിന്ന് ഒഴിവാക്കുന്നതിന് സ്പെയിനിന്റെ പൂർണ പിന്തുണയും കുവൈത്ത് ഇക്കാര്യത്തിൽ സ്വീകരിച്ച ഗൗരവമേറിയ നടപടികളും ഉസെലേ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.