കുവൈത്ത് സിറ്റി: കേരളത്തിൽനിന്ന് കുവൈത്തിലേക്ക് ജോലി തേടി വന്ന പ്രവാസികൾക്ക് പറയാൻ കഴിയും 'അവിടെയും ഇവിടെയും തെരഞ്ഞെടുപ്പ് ചൂട് ആണ്' എന്ന്. കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊള്ളുേമ്പാൾ കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിനാണ്. സ്വദേശികളുടെ ആഭ്യന്തരകാര്യമായതിനാൽ അതിൽ പ്രവാസികൾക്ക് പെങ്കാന്നുമില്ലെങ്കിലും തെരുവുകളിൽ നിറഞ്ഞുനിൽക്കുന്ന പ്രചാരണ ബോർഡുകളും മാധ്യമങ്ങളിൽ സജീവമായ വോെട്ടടുപ്പ് വാർത്തകളും നൽകുന്ന തെരഞ്ഞെടുപ്പ് ഫീൽ ഇവിടെയുള്ള വിദേശികൾക്കും അനുഭവിക്കാൻ കഴിയുന്നുണ്ട്. കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് കാഴ്ചക്കാരെൻറ റോൾ ആണെങ്കിൽ നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അങ്ങനെയല്ല. നാട്ടിൽ ഇല്ലെങ്കിലും പ്രചാരണത്തുടിപ്പുകൾ അവർ അറിയുന്നുണ്ട്.
നല്ലൊരു ശതമാനം അതിൽ ഭാഗഭാക്കാവുന്നുണ്ട്. സമൂഹമാധ്യമങ്ങൾ നിരീക്ഷിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഒരാഴ്ച വ്യത്യാസത്തിൽ നടക്കുന്ന രണ്ട് തെരഞ്ഞെടുപ്പുകൾ കുവൈത്തിലെ പ്രവാസി മലയാളികൾക്ക് കൗതുകകരമായ യാദൃച്ഛികതയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പെങ്കാന്നുമില്ലെങ്കിലും കുവൈത്ത് പാർലമെൻറിൽ ആരൊക്കെ എത്തുന്നുവെന്നത് പ്രവാസികളെയും ബാധിക്കുന്ന കാര്യമാണ്. അവരുടെ ജോലിയെയും ജീവിതത്തെയും ബാധിച്ച പല പരിഷ്കാരങ്ങളും വന്നിട്ടുള്ളത് എം.പിമാരുടെ നിർദേശങ്ങളായാണ്.
വിദേശി വിരുദ്ധ നിലപാടുകളുടെ പേരിൽ തന്നെ ശ്രദ്ധ നേടിയ എം.പിമാരുണ്ട്. വിദേശികളോട് അനുഭാവം പ്രകടിപ്പിച്ച് വരുന്നവരുമുണ്ട്. ജനസംഖ്യാ സന്തുലനം സാധ്യമാക്കാനായി വിദേശികളെ കൂട്ടത്തോടെ ഒഴിവാക്കണം എന്നതുൾപ്പെടെ നിർണായകമായ പല നിർദേശങ്ങളും മേശപ്പുറത്താണ്. വരുന്ന കുവൈത്ത് പാർലമെൻറ് ഇവയെല്ലാം ചർച്ചചെയ്ത് തീരുമാനമെടുക്കും. അതുകൊണ്ടുതന്നെ വിദേശ തൊഴിലാളികളോട് അനുഭാവമുള്ളവർ തെരഞ്ഞെടുക്കപ്പെടണേ എന്നാണ് പ്രവാസികളുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.