കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഒഡിഷ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലെ ഏറ്റവും വളരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഒഡിഷയെന്നും കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10.1 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതായും അംബാസഡർ ചൂണ്ടിക്കാട്ടി.
മിനറൽ അടിസ്ഥാനമായ ബിസിനസുകൾക്ക് ഒഡിഷയിൽ വലിയ സാധ്യതയുള്ളതായും കുവൈത്തി ബിസിനസുകാരെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ സാധ്യതകളും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാനത്തെ വാണിജ്യ വിനോദ സഞ്ചാര സാധ്യതകൾ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
കുവൈത്ത് ഒഡിഷ അസോസിയേഷൻ നേതൃത്വത്തിൽ വാഡെ ഉത്‍കല ഗാനം, ഒഡിസി/കഥക് നൃത്തം, ഭരതനാട്യം ഫ്യൂഷൻ, ഒഡിസി സെമി ക്ലാസിക്കൽ നൃത്തം, സാംബൽപുരി ഫോക് ഡാൻസ് തുടങ്ങിയവയുമുണ്ടായി. കുവൈത്ത് ഒഡിഷ അസോസിയേഷൻ സംഘടിപ്പിച്ച വിവിധ കായിക മത്സരങ്ങളിലെ വിജയികൾക്ക് അംബാസഡർ പുരസ്കാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.