കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ വിദേശികളുടെ പ്രവേശന വിലക്ക്​ ജൂലൈ 31 ശനിയാഴ്​ച അവസാനിക്കും. കുവൈത്ത്​ അംഗീകരിച്ച വാക്​സിൻ സ്വീകരിച്ചവർക്ക്​ ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്തിലേക്ക്​ വരാം. അംഗീകൃത വാക്​സിൻ രണ്ട്​ ഡോസ്​ എടുത്തിരിക്കണമെന്നും കുവൈത്തിൽ ഇഖാമയുണ്ടായിരിക്കണമെന്നുമാണ്​ പ്രവേശനത്തിന്​ നിബന്ധ​ന വെച്ചിട്ടുള്ളത്​.

യാത്രക്ക്​ 72 മണിക്കൂർ മുമ്പ്​ സമയപരിധിയിൽ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ മുക്​തി തെളിയിക്കണം. ഫൈസർ, മോഡേണ, ആസ്​ട്രസെനക, ജോൺസൻ ആൻഡ്​ ജോൺസൻ എന്നീ വാക്​സിനുകളാണ്​ കുവൈത്ത്​ അംഗീകരിച്ചിട്ടുള്ളത്​. ജോൺസൻ ആൻഡ്​ ജോൺസൻ വാക്​സിൻ ഒറ്റ ഡോസ്​ ആണ്​.

അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാന സർവീസിന്​ ഇനിയും കാത്തിരിക്കണം. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവീസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന്​ വ്യോമയാന വകുപ്പ്​ മേധാവി എൻജിനീയർ യൂസഫ് അൽ ഫൗസാൻ വ്യക്​തമാക്കിയിട്ടുണ്ട്​.

കുവൈത്ത് അംഗീകരിച്ച വാക്സിനുകളുടെ ഡോസേജ് പൂർത്തിയായാക്കിയവർക്ക്​ വാക്സിൻ സർട്ടിഫിക്കറ്റിന്​ ആരോഗ്യമന്ത്രലായത്തി​െൻറ അംഗീകാരം ലഭിച്ചാൽ കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സമില്ലെന്നും മറ്റൊരു രാജ്യത്ത് ക്വാറൻറീൻ ആവശ്യമില്ലെന്നുമാണ് വ്യോമയാന വകുപ്പ് മേധാവി വ്യക്തമാക്കിയത്.

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തിലൂടെ ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാം. അധികം വൈകാതെ തന്നെ ഇന്ത്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് യാത്ര ചെയ്യാവുന്ന സാഹചര്യം ഉണ്ടാകുമെന്നും യൂസഫ് അൽ ഫൗസാൻ കഴിഞ്ഞ ദിവസം പറഞ്ഞു.

Tags:    
News Summary - The entry ban for foreigners will end today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.