കുവൈത്ത് സിറ്റി: രാഷ്ട്ര പിതാവിെൻറ ജന്മദിനത്തിൽ കുവൈത്തിലെ പ്രവാസി സമൂഹം അദ്ദേഹത്തെ അനുസ്മരിച്ചു.
ഇന്ത്യൻ എംബസിയിൽ നടന്ന പ്രത്യേക ചടങ്ങിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകി. എംബസി അങ്കണത്തിലെ ഗാന്ധിജിയുടെ പൂർണകായ പ്രതിമയിൽ അംബാസഡർ സിബി ജോർജ് പുഷ്പാർച്ചന നടത്തി ചടങ്ങിന് തുടക്കം കുറിച്ചു.
വാക്കിനും പ്രവൃത്തിക്കും ഇടയിൽ നിഴൽവീഴാത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു മഹാത്മാഗാന്ധിയെന്നും ഗാന്ധിജിയുടെ മഹത്തായ സന്ദേശങ്ങളുടെ പ്രചാരകരാവാന്‍ ഓരോ ഇന്ത്യക്കാരും ശ്രമിക്കണമെന്നും അംബാസഡർ പറഞ്ഞു.
പ്രവാസി സംഘടനകളുടെ പ്രതിനിധികളും വിദ്യാർഥികളും ഉൾെപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടത്തിയ അംബാസഡർ കപ്പ് പ്രസംഗ മത്സരത്തിലെ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
പ്രവാസി ചിത്രകാരന്മാർ ഗാന്ധിജിയുടെ ഛായാചിത്രങ്ങൾ അംബാസഡർക്ക് സമ്മാനിച്ചു. നൃത്തപരിപാടികളും ലൈവ് ക്വിസും ഗാന്ധിജിയെ കുറിച്ചുള്ള വിഡിയോ ചിത്രങ്ങളുടെ പ്രദർശനവും അരങ്ങേറി. തുടർന്ന് വിവിധ പ്രവാസി സംഘടന പ്രതിനിധികൾ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.