കുവൈത്ത് സിറ്റി: പ്രവാസ ഭൂമികയിൽ മലയാളികളുടെ ശബ്ദവും സാന്നിധ്യവുമായി കാൽനൂറ്റാണ്ട് പിന്നിട്ട ‘ഗൾഫ് മാധ്യമം’ രജത ജൂബിലി ആഘോഷം ഏറ്റെടുത്ത് കുവൈത്ത്. വെള്ളിയാഴ്ച വൈകീട്ട് ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ശിഫ അൽ ജസീറ ഗ്രൂപ്പ് പ്രസന്റസ് മാംഗോ ഹൈപ്പർ ‘ഇളനീർ’ ആഘോഷം കുവൈത്തിലെ പ്രവാസി സമൂഹം ഏറ്റെടുത്തു.
വൈകീട്ടു തന്നെ ഓഡിറ്റോറിയത്തിലേക്ക് ഒഴുകിയെത്തിയ ജനം കാൽനൂറ്റാണ്ടായി ‘ഗൾഫ് മാധ്യമത്തിന്’ നൽകുന്ന പിന്തുണയുടെ അടയാളപ്പെടുത്തലുമായി.
കുവൈത്ത് ഇന്‍ഫര്‍മേഷന്‍ മിനിസ്ട്രി പ്രതിനിധികൾ, ഇന്ത്യൻ എംബസി പ്രതിനിധികൾ, കുവൈത്തിലെ വ്യാപാര പ്രമുഖർ, സംഘടനാ-സാംസ്കാരിക പ്രവർത്തകർ എന്നിവരും ഇളനീരിന്റെ ഭാഗമായി. ആഘോഷ ഭാഗമായി ഒരുക്കിയ സംവാദ സദസ്സും, ഗാനസന്ധ്യയും സമ്മാനിച്ച അവിസ്മരണീയ ഓർമകളുമായാണ് കുവൈത്തിലെ പ്രവാസി സമൂഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.