കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളുടെ ആദ്യസംഘം എത്തി. 197 പേരുടെ സംഘമാണ് കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറ്റി. രണ്ടാമത്തെ സംഘം ഫെബ്രുവരി എട്ടിന് എത്തും. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച പുതിയ റിക്രൂട്ട്മെൻറ് ഫിലിപ്പീൻസ്, ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അഞ്ചു രാജ്യങ്ങളിൽനിന്ന് പുനരാരംഭിക്കാനാണ് അനുമതി നൽകിയത്. രാജ്യത്ത് ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. വിസാ നടപടികൾ പുനരാരംഭിക്കണമെന്ന ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഒാഫിസ് യൂനിയെൻറ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.