കുവൈത്ത് സിറ്റി: കുവൈത്തിെൻറ ആദ്യ എണ്ണ മന്ത്രി അബ്ദുൽ മുത്തലിബ് അൽ ഖാസിമി (84) നിര്യാതനായി. ദീർഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
മുൻ പാർലമെൻറ് അംഗമായ അദ്ദേഹം 1975ലാണ് ആദ്യ എണ്ണമന്ത്രിയായി നിയമിക്കപ്പെട്ടത്. നേരത്തേ ധനമന്ത്രാലയത്തിന് കീഴിലായിരുന്നു പെട്രോളിയം വകുപ്പ് ഉണ്ടായിരുന്നത്.
മൂന്നു വർഷം അദ്ദേഹം എണ്ണ മന്ത്രിയായി തുടർന്നു. പെട്രോളിയം മേഖല ദേശസാത്കരണം ഇക്കാലയളവിലായിരുന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങിയവർ അബ്ദുൽ മുത്തലിബ് അൽ ഖാസിമിയുടെ നിര്യാണത്തിൽ അനുശോചിച്ചു.
ഏറ്റവും സുപ്രധാനമായ മന്ത്രാലയത്തിലെ ആദ്യ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിെൻറ നാമം ചരിത്രത്തിൽ രേഖപ്പെട്ടതാണെന്നും സേവനങ്ങൾക്ക് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും നേതാക്കൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.