കുവൈത്ത് സിറ്റി: വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കുന്ന നാലാമത് ചാര്‍ട്ടര്‍ വിമാനം തിങ്കളാഴ്ച കുവൈത്തിലെത്തും. കോവിഡ് സാഹചര്യത്തില്‍ യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ക്ക് ആശ്വാസമായാണ് പ്രത്യേക വിമാനങ്ങൾ ഒരുക്കുന്നത്.
വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ ആദ്യ ചാര്‍ട്ടര്‍ വിമാനം സെപ്റ്റംബര്‍ രണ്ടിനും രണ്ടാമത് വിമാനം സെപ്റ്റംബർ 10നും മൂന്നാമത് വിമാനം ഒക്ടോബർ എട്ടിനും കുവൈത്തിലെത്തിയിരുന്നു.
വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലായവർ കഴിഞ്ഞ മൂന്നു വിമാനങ്ങളിലായി എത്തി. നാലാമത് വിമാനത്തിലും അത്തരം അടിയന്തരമായി കുവൈത്തിൽ എത്തേണ്ടവരുണ്ട്.
ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ, അടിയന്തരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍നിന്ന് കഴിഞ്ഞ വർഷം വെല്‍ഫെയര്‍ കേരള കുവൈത്ത് സൗജന്യമായി ചാർട്ടർ വിമാനം അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.