കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ കമ്പനി രൂപവത്കരിക്കുന്നു.കുവൈത്ത് മുനിസിപ്പൽ കാര്യ സഹമന്ത്രിയും പാർപ്പിട, നഗരവികസന സഹമന്ത്രിയുമായ ഷായ അൽ-ഷായ ഇതുമായി ബന്ധപ്പെട്ട് കാർഷിക മത്സ്യവിഭവ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. കമ്പനി രൂപവത്കരിക്കാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
പ്രാദേശിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി തദ്ദേശീയ ഉൽപന്നങ്ങൾ ന്യായമായ വിലക്ക് വാങ്ങി വിപണനം നടത്തുകയും കമ്പനിയുടെ ദൗത്യത്തിൽപെടും. ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.