ഹവല്ലി ഗവർണറേറ്റിലെ ആരോഗ്യ കേന്ദ്രത്തിൽ ജീവനക്കാരനും സന്ദർശകനും സംഘർഷമുണ്ടായപ്പോൾ

ആ​രോ​ഗ്യ കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​നും സ​ന്ദ​ർ​ശ​ക​നും ഏ​റ്റു​മു​ട്ടി

കുവൈത്ത്​ സിറ്റി: ആരോഗ്യ കേന്ദ്രം ജീവനക്കാരനും പരിശോധനക്കെത്തിയയാളും തമ്മിൽ സംഘർഷം.ഹവല്ലി ഗവർണറേറ്റിലെ ഹെൽത്​ സെൻററിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. വാക്കുതർക്കും അടിപിടിയിൽ കലാശിക്കുകയായിരുന്നു. രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്​. ആരോഗ്യ കേന്ദ്രത്തിലെ ജനൽ ചില്ലുകൾ തകർന്നു. ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച്​ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.ജീവനക്കാരനെ പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോവുകയും പരിക്കേറ്റ സന്ദർശകനെ മുബാറക്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.