കുവൈത്ത് സിറ്റി: കുവൈത്തും പാകിസ്താനും തമ്മിലുള്ള സൈനിക-പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണ കരാറിന്റെ പ്രാധാന്യം വലുതാണെന്ന് പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അബ്ദുല്ല മിഷാൽ അസ്സബാഹ്. പാകിസ്താൻ അംബാസഡർ മാലിക് ഫാറൂഖിനെ, സൈനിക പ്രതിനിധി സംഘത്തലവൻ മേജർ ജനറൽ വസീം ഇഫ്തിഖാറിനൊപ്പമുള്ള സന്ദർശനശേഷം മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്തും പാകിസ്താനും തമ്മിലുള്ള സംയുക്ത സഹകരണ ഉടമ്പടി ഇരു രാജ്യങ്ങളും തമ്മിൽ വിവിധ സൈനിക, പ്രതിരോധ മേഖലകളിൽ നിലനിൽക്കുന്ന സഹകരണത്തിന്റെയും ഏകീകരണത്തിന്റെയും തുടർച്ചയാണെന്ന് പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.