കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിലും (ജി.സി.സി) ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും തമ്മിലുള്ള മന്ത്രിതല യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പങ്കെടുത്തു.
ഐക്യരാഷ്ട്രസഭ (യു.എൻ) ജനറൽ അസംബ്ലിയുടെ 77ാമത് സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ കുവൈത്തിന്റെയും ജനങ്ങളുടെയും അനുശോചനം ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് മുതിർന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞരെ അറിയിച്ചു. പുതിയ രാജാവ് ചാൾസ് മൂന്നാമന് കുവൈത്ത് നേതൃത്വത്തിന്റെ ആശംസയും കൈമാറി.
ആറ് ജി.സി.സി രാഷ്ട്രങ്ങളും ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം യോഗത്തിൽ തെളിഞ്ഞു. സമാധാനവും സുസ്ഥിരതയും പുരോഗതിയും കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തവും സഹകരണവും കൂടുതൽ ഉറപ്പിക്കുന്നതിനുള്ള മാർഗങ്ങൾ യോഗം ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.