കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ വിശ്വാസികൾ ആത്മീയമായ ഉണർവിൽ. ഏറ്റവും പവിത്രമായ ദിനരാത്രങ്ങളിൽ ആരാധന കർമങ്ങളിലൂടെയും ആത്മവിചാരണയിലൂടെയും ദൈവപ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിലാണവർ. പ്രത്യേക രാത്രിനമസ്കാരത്തിന് (ഖിയാമുല്ലൈൽ) ഒൗഖാഫ് അധികൃതർ നിയന്ത്രണങ്ങളോടെ അനുമതി നൽകിയിട്ടുണ്ട്. മസ്ജിദുൽ കബീർ ഉൾപ്പെടെ പ്രധാന പള്ളികളിൽ പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധർ നമസ്കാരത്തിന് നേതൃത്വം നൽകുന്നു.
ഹവല്ലി, നുഗ്റ, മൈദാൻ ഹവല്ലി, സാൽമിയ, ജലീബ് അൽ ശുയൂഖ്, മഹബൂല എന്നീ ജനസാന്ദ്രത കൂടിയ ആറു കേന്ദ്രങ്ങളിൽ ഇത്തവണ ഖിയാമുല്ലൈലിന് അനുമതിയില്ല. രാത്രി 12നാണ് മറ്റുള്ളയിടങ്ങളിൽ ഖിയാമുല്ലൈൽ ആരംഭിക്കുക. റമദാൻ അവസാന പത്ത്: ആത്മീയ ഉണർവിൽ വിശ്വാസികൾഅരമണിക്കൂർകൊണ്ട് തീർക്കണമെന്ന് നിബന്ധനയുണ്ട്. പുരുഷന്മാർക്കു മാത്രമാണ് പ്രവേശനം. ഖിയാമുല്ലൈൽ അനുമതിയില്ലാത്ത ഭാഗങ്ങളിൽ നേരത്തേയുള്ള നിബന്ധനകൾക്കനുസൃതമായി തറാവീഹ് നമസ്കാരം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.