കുവൈത്ത് സിറ്റി: 4.71 ലക്ഷം കുവൈത്തികളുടെ വ്യക്തിഗത ബാങ്ക് വായ്പ തിരിച്ചടവ് നീട്ടി. ആറുമാസം കൂടി വായ്പ തിരിച്ചടവിന് സാവകാശം നൽകാനാണ് മന്ത്രിസഭ തീരുമാനിച്ചത്. സാവകാശം വേണ്ടവർ പ്രത്യേക അപേക്ഷ നൽകണം. കുവൈത്തിലെ എല്ലാ ബാങ്കുകളിലെയും ആകെ വായ്പയുടെ 85 ശതമാനം കുവൈത്തികളുടെ വ്യക്തിഗത വായ്പയാണ്. ഇത് 1475 കോടി ദീനാർ വരും. കോവിഡ് തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് വായ്പ തിരിച്ചടവിന് ആറുമാസം മൊറേട്ടാറിയം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം അനുവദിച്ച ആറുമാസ സാവകാശം ബാങ്കിങ് മേഖലക്ക് 380 ദശലക്ഷം ദീനാറിെൻറ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകൾ ഇത്തവണ കടുത്ത എതിർപ്പ് ഉയർത്തി.
സാമൂഹിക ഉത്തരവാദിത്തം നിർവഹിച്ചുകഴിഞ്ഞതായും ഇനിയും ത്യാഗം അനുഷ്ഠിച്ചാൽ ബാങ്കിങ് മേഖലയുടെ തകർച്ചക്ക് വഴിവെക്കുമെന്നുമാണ് ബാങ്കിങ് വൃത്തങ്ങൾ പറയുന്നത്. എന്നാൽ, എം.പിമാരുടെയും മറ്റും കടുത്ത സമ്മർദത്തിനൊടുവിൽ രണ്ടാം തവണയും മൊറേട്ടാറിയം അനുവദിക്കുകയായിരുന്നു. നേരേത്ത വിദേശികളുടെ വായ്പക്കും സാവകാശം നൽകിയിരുന്നെങ്കിൽ ഇത്തവണ അപേക്ഷ നൽകുന്ന സ്വദേശികൾക്ക് മാത്രമായി ചുരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.