കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ എച്ച്.ആർ.ഡി വകുപ്പിന് കീഴിൽ ശില്പശാല സംഘടിപ്പിച്ചു. 'തുടർച്ചയായ പഠനത്തിന്റെ ആവശ്യകത'എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ പ്രമുഖ ട്രെയ്നറും കരിയർ വിദഗ്ധനുമായ ഹാഷിക് മുഹമ്മദ് ക്ലാസെടുത്തു. മാറുന്ന കാലത്തിനനുസരിച്ച് പുതിയ കാര്യങ്ങൾ പഠിക്കുകയും മനസ്സിലാക്കി എടുക്കുകയും ചെയ്താൽ അത് ജീവിത വിജയത്തിന് ഹേതുവായി മാറുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
എച്ച്.ആർ.ഡി കേന്ദ്ര കൺവീനർ കെ.വി. ഫൈസൽ വകുപ്പിന് കീഴിൽ നടത്തിയ സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. ഹാഷിക് മുഹമ്മദിനുള്ള ഉപഹാരം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് കൈമാറി. ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ അഫ്താബ് ആലം നന്ദിയും പറഞ്ഞു. ഇഫ അഫ്താബ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.