കുവൈത്ത് സിറ്റി: നിയുക്ത പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനോട് പാർലമെന്ററി ചോദ്യങ്ങൾ ചോദിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ദേശീയ അസംബ്ലിയുടെ ജനറൽ സെക്രട്ടേറിയറ്റ് നിഷേധിച്ചു.
സമർപ്പിച്ച എല്ലാ ചോദ്യങ്ങളും രാജിവെച്ച സർക്കാറിന് നിർദേശിച്ചതാണെന്നും സത്യപ്രതിജ്ഞ ചെയ്യാത്ത പ്രധാനമന്ത്രിക്ക് ചോദ്യങ്ങൾ സമർപ്പിക്കാൻ കഴിയില്ലെന്നും ജനറൽ സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ കൃത്യത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ദേശീയ അസംബ്ലിയിലെ അംഗങ്ങൾക്കുള്ള ഭക്ഷണ ചെലവ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും ജനറൽ സെക്രട്ടേറിയറ്റ് നിഷേധിച്ചു. വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.