കർശന പരിശോധന തുടരുന്നു; താമസനിയമലംഘകരുടെ എണ്ണം കുറഞ്ഞു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ​നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഇ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. താ​മ​സ​നി​യ​മ​ലം​ഘ​ക​രാ​യ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ഏ​ക​ദേ​ശം 30,000 കു​റ​ഞ്ഞു​വെ​ന്ന് വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. നി​ല​വി​ലെ നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം 1,21,174 ആ​ണെ​ന്ന് റെ​സി​ഡ​ൻ​സി അ​ഫ​യേ​ഴ്സ് ഡി​പ്പാ​ർ​ട്മെ​ന്റി​ന്റെ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

താ​മ​സ​നി​യ​മ​ലം​ഘ​ക​രെ ക​ർ​ശ​ന​മാ​യി നേ​രി​ടാ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ യോ​ജി​ച്ച ശ്ര​മ​ങ്ങ​ളാ​ണ് നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം കു​റ​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം 1,50,000 ക​വി​ഞ്ഞി​രു​ന്നു. ഇ​വ​രെ മൊ​ത്തം പി​ടി​കൂ​ടു​ന്ന​തി​ന് ശ്ര​മം തു​ട​രു​ക​യാ​ണ്.

അ​തേ​സ​മ​യം, നി​യ​മ​ലം​ഘ​ക​ർ​ക്ക് ഗ്രേ​സ് പീ​രി​യ​ഡ് അ​നു​വ​ദി​ക്കു​ക​യും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ നി​യ​മ​ലം​ഘ​ക​രു​ടെ എ​ണ്ണം വ​ലി​യ​തോ​തി​ൽ കു​റ​ക്കാ​നു​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. രാ​ജ്യ​ത്തെ സ്വ​ദേ​ശി വി​ദേ​ശി അ​നു​പാ​ത​ത്തി​ലും ഇ​ത്ത​ര​ക്കാ​ർ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. താ​മ​സ​നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന്റെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. പി​ടി​യി​ലാ​കു​ന്ന​വ​രെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ടു​ക​ട​ത്തു​ക​യാ​ണ് പ​തി​വ്.

വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി എ​ത്തു​ക​യും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും തി​രി​കെ പോ​കാ​തെ രാ​ജ്യ​ത്ത് ത​ങ്ങു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് പി​ടി​കൂ​ടി നാ​ടു​ക​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് പി​ന്നീ​ട് കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നാ​കി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള പ​രി​ശോ​ധ​ന​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Rigorous testing continues; The number of residential offenders has decreased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.