കുവൈത്ത് സിറ്റി: വാർഷിക ബിൽ അടച്ചു തീർക്കാത്ത വരിക്കാരുടെ ഫോൺ ലൈനുകൾ വിച്ഛേദിക്കാന്‍ ഒരുങ്ങി കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം. കുടിശ്ശിക ബാക്കിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഏകജാലക സംവിധാനമായ സഹ്ല് ആപ്പ് വഴി നോട്ടിഫിക്കേഷന്‍ അയക്കും.
തുടര്‍ന്നും വരിസംഖ്യ അടക്കാത്ത വാണിജ്യ, റസിഡൻഷ്യൽ ഉപഭോക്താക്കളുടെ ലാൻഡ് ഫോണ്‍ സേവനമാണ് നവംബർ ഒന്ന് മുതല്‍ വിച്ഛേദിക്കുക. ടെലികമ്യൂണിക്കേഷൻ മന്ത്രാലയം വെബ്സൈറ്റ് വഴിയോ സഹ്ല് ആപ്പ് വഴിയോ കുടിശ്ശിക അടയ്ക്കുന്നതിനുള്ള സൗകര്യം ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.